സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Wednesday 26 August 2015 7:19 pm IST

തിരുവനന്തപുരം: 2015-16 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ മന്ത്രി പി.കെ അബ്ദുറബ്ബ് പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 ഉം സെക്കന്ററി വിഭാഗത്തില്‍ 14 ഉം ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഒന്‍പതും വിഎച്ച്എസ്ഇയില്‍ ഏഴും അധ്യാപകര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.  10,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. അധ്യാപക ദിനമായ സെപ്റ്റംബര്‍ 5ന് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ 10.30 മണിക്ക് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. പ്രൈമറി വിഭാഗത്തില്‍  ശ്രീലാല്‍ (തിരുവനന്തപുരം), ബിജു സി. തോമസ്(കൊല്ലം), ഗോപിനാഥന്‍ പിള്ള റ്റി.ജി (പത്തനംതിട്ട), ഗംഗാധരന്‍ നായര്‍. വി(ആലപ്പുഴ), പെണ്ണമ്മ തോമസ് (കോട്ടയം), സിസ്റ്റര്‍ മോളിക്കുട്ടി തോമസ്(ഇടുക്കി), കെ.വി.ബാലചന്ദ്രന്‍(എറണാകുളം), പി.ശോഭന (തൃശൂര്‍),  ചന്ദ്രദാസന്‍. എം(പാലക്കാട്), ഹസീന ഫഌവര്‍ (മലപ്പുറം), വിശ്വനാഥന്‍. സി (കോഴിക്കോട്), ടോണി ഫിലിപ്പ്(വയനാട്), സുരേഷ് കുമാര്‍ കെ.കെ(കണ്ണൂര്‍),സത്യന്‍ പി.എന്‍ (കാസര്‍കോട്) എന്നിവരാണ് പുരസ്‌കാരം നേടിയത്. സെക്കന്ററി വിഭാഗത്തില്‍ ബേബി. വൈ (തിരുവനന്തപുരം), മേരിക്കുട്ടി.കെ (കൊല്ലം),  ലൈസമ്മ വി. കോര (പത്തനംതിട്ട),  കെ.കെ. പ്രതാപന്‍ (ആലപ്പുഴ), ജോണ്‍സ് വര്‍ഗീസ് (കോട്ടയം), കെ.വി.തോമസ് (ഇടുക്കി), ഉത്തമന്‍ നായര്‍ സി.പി (എറണാകുളം), പാര്‍ത്ഥസാരഥി പി.ജി (തൃശൂര്‍), ഗോവിന്ദരാജന്‍ എം.പി (പാലക്കാട്), കൃഷ്ണ ദാസ് കെ.ടി (മലപ്പുറം),  അബ്ദുള്‍ ഹമീദ് പി.കെ (കോഴിക്കോട്), ഉണ്ണികൃഷ്ണന്‍ എ.സി (വയനാട്), ജയപ്രസാദ് എന്‍.കെ (കണ്ണൂര്‍ ), രവി. കെ.വി (കാസര്‍കോട്)  എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. ഇതോടൊപ്പം മികച്ച പിടിഎക്ക് സെക്കന്ററി- പ്രൈമറി തലങ്ങളില്‍ അഞ്ച് അവാര്‍ഡുകള്‍ വീതവും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് ജേതാക്കളെയും തെരഞ്ഞെടുത്തിു. പിടിഎ പുരസ്‌കാരത്തിന് സെക്കന്ററി വിഭാഗം ഒന്നാം സ്ഥാനത്തിനുള്ള സിഎച്ച് മുഹമ്മദ് കോയ അവാര്‍ഡ്   ജിഒഎച്ച്എസ് എടത്തനാട്ടുകര നേടി, രണ്ടാം സ്ഥാനം ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറയും മൂന്നാം സ്ഥാനം  ഗവ. ഡിവിഎച്ച്എസ് ചാരമംഗലം, നാലാം സ്ഥാനം എംഎംഎച്ച്എസ് നരിയംപാറ, അഞ്ചാം സ്ഥാനം  ഗവ. യുപിഎസ് & എച്ച്.എസ് നീലാഞ്ചേരി വണ്ടൂര്‍ എന്നീ സ്‌കൂളുകളും കരസ്ഥമാക്കി. പ്രൈമറി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിനുള്ള സി.എച്ച് മുഹമ്മക് കോയ അവാര്‍ഡ്  ജിഎല്‍പിഎസ് അയിരൂര്‍,  രണ്ടാം സ്ഥാനം ഗവ. യുപിഎസ് തരുവണ, മൂന്നാം സ്ഥാനം  ഗവ. എല്‍പിഎസ് കടവൂര്‍, നാലാം സ്ഥാനം ദേവിവിലാസം ജിഎല്‍പിഎസ്, പെരുമ്പുഴ, കോട്ടയം, അഞ്ചാം സ്ഥാനം - ഗവ. എല്‍പിഎസ് തൊളിക്കോടും കരസ്ഥമാക്കി. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡിന് ബാലസാഹിത്യത്തില്‍ കണ്ണൂര്‍ വെങ്ങര പ്രിയദര്‍ശിനി യു.പി സ്‌കൂളിലെ ഡോ. പി.കെ. ഭാഗ്യലക്ഷ്മി രചിച്ച കുഞ്ഞാറ്റയുടെ അത്ഭുതലോകവും സര്‍ഗാത്മക സാഹിത്യത്തില്‍ നീലേശ്വരം ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളിലെ രാജ്‌മോഹന്‍ രചിച്ച വെയിലിന്റെ നിറം, വൈജ്ഞാനിക സാഹിത്യത്തില്‍ കണ്ണൂര്‍ പഴയങ്ങാടി മാടായി ജിഎച്ച്എസ്എസ് ഫോര്‍ ബോയ്‌സിലെ ഡോ. ജിനേഷ് കുമാര്‍ എം.എം രചിച്ച സിനിമയുടെ നിലപാടുകള്‍ എന്നീ കൃതികള്‍ അര്‍ഹമായി. 10,000 രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.