ഇന്ന് ഉത്രാടപ്പാച്ചില്‍; മാവേലിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങി

Wednesday 26 August 2015 7:55 pm IST

ചേര്‍ത്തല: ഇന്ന് ഉത്രാടപ്പാച്ചില്‍, മഹാബലിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങി, ഓണം ആഘോഷമാക്കാന്‍ ക്ലബുകളും വിവിധ സംഘടനകളും ഒരുക്കിയിരിക്കുന്നത് വിപുലമായ പരിപാടികള്‍. ആഘോഷത്തിന്റെ ഭാഗമായി ഒരാഴ്ച വരെ നീണ്ടുനില്‍ക്കുന്ന വൈവിദ്ധ്യമാര്‍ന്ന പരിപാടികളാണ് ക്ലബ്ബുകളും മറ്റും സംഘടിപ്പിച്ചിരിക്കുന്നത്. മരുത്തോര്‍വട്ടം പൗര്‍ണമി ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ് രജതജൂബിലിയും, ഓണാഘോഷവും 30 ന് സാംസ്‌കാരിക സമ്മേളനത്തോടെ സമാപിക്കും. എരമല്ലൂര്‍ യുവശക്തി കലാസാംസ്‌കാരികവേദിയുടെ വാര്‍ഷികവും ഓണാഘോഷ പരിപാടികളും 30ന് കുടപുറത്തു നടക്കും. 8.30ന് അത്തപൂക്കള മത്സരം. തുടര്‍ന്ന കലാ കായിക മത്സരങ്ങള്‍. നാലിന് വടംവലി മത്സരം. ആറിനു സാംസ്‌കാരിക സമ്മേളനം. പാട്ടുകുളങ്ങര വിപഞ്ചിക സംഗീത സാഹിത്യസഭ കുട്ടികളുടെ ഗ്രാമം എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ വി. വിജയനാഥ് ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റ് പങ്കജ് അധ്യക്ഷത വഹിച്ചു. കൊടൂര്‍ വിശ്വകര്‍മ്മ ഫാമിലി ട്രസ്റ്റിന്റെ ഓണോത്സവം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.കടക്കരപ്പള്ളി തെക്കുംഭാഗം എന്.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണപുടവയും ഓണക്കിറ്റും വിതരണം ചെയ്തു. താലൂക്ക് യൂണിയന്‍ സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കടമ്പനാകുളങ്ങര എസ്എന്‍ഡിപി ശാഖക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സി.കേശവന്‍ മെമ്മോറിയല്‍ സ്വാശ്രയ സംഘത്തിന്റെ ഓണക്കിറ്റു വിതരണം ശാഖാ സെക്രട്ടറി കെ.ആര്‍. സജി നിര്‍വ്വഹിച്ചു. വാരണം ദേശാഭിമാനി വായനശാലയുടെ ഓണാഘോഷം 28 ന് നടക്കും. രാവിലെ എട്ടിന് കായികമല്‍സരങ്ങള്‍ പി.എം.കെ. നായര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് കലാമല്‍സരങ്ങള്‍, വൈകിട്ട് ആറിന് ക്വിസ് മല്‍സരം, രാത്രി 8.30 ന് ഗ്രാമീണ കലാസന്ധ്യ, 9. 30 ന് പാട്ടരങ്ങ്. പാണാവള്ളി പഞ്ചായത്തിന്റെ ഓണാഘോഷം പഞ്ചായത്ത് പ്രസിഡന്റ് എം. രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സെയ്തലവി കോയതങ്ങള്‍ അധ്യക്ഷത വഹിച്ചു. പാട്ടുകുളങ്ങര മലയാളി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ഓണാഘോഷപരിപാടികളുടെ ഭാഗമായി അമ്പത്തിയൊന്ന് അഗതികള്‍ക്ക് ഓണപ്പുടവ നല്‍കി. താലൂക്ക് എന്‍എസ്എസ് വനിതായൂണിയന്റെ ആഭിമുഖ്യത്തില്‍ ഓണം ആഘോഷിച്ചു. യൂണിയന്‍ പ്രസിഡന്റ് കെ. പങ്കജാക്ഷപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയന്‍ പ്രസിഡന്റ് ജെ. സരോജിനിയമ്മ അദ്ധ്യക്ഷത വഹിച്ചു. തുറവൂര്‍ വളമംഗലം വടക്ക് എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇരുപത് കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്. മുരളീകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. അഖില കേരള വിശ്വകര്‍മ മഹാസഭ പാണാവള്ളി ശാകയുടെയും, മഹിളാ സംഘത്തിന്റെയും, യൂത്ത് ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണം നടത്തി. ജനറല്‍ കണ്‍വീനര്‍ കെ. നാരായണന്‍ ആചാരി ഉദ്ഘാടനം ചെയ്തു. രാജു ആചാരി, അജയന്‍, അജിത, ബിന്ദു മധു, സംജാത്, രാജേഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.