ചേര്‍ത്തല: കെപിഎംഎസ് ചേര്‍ത്തല യൂണിയന്റെ അവിട്ടാഘോഷം 29 ന് ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 9.30 ന് യൂണിയന് വൈസ് പ്രസിഡന്റ് എന്‍. വിശ്വനാഥന് പതാക ഉയര്‍ത്തും.
വൈകിട്ട് മൂന്നിന് താലൂക്കാശുപത്രിയുടെ സമീപത്ത് നിന്ന് ജന്മദിനഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 5.30 ന് പൊതുസമ്മേളനം കേന്ദ്ര സ്കില്‍ ഡവലപ്പ്മെന്റ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കടവില്‍ രവി അദ്ധ്യക്ഷത വഹിക്കും. വര്‍ക്കിങ് പ്രസിഡന്റ് ടി.കെ. പുരുഷന് ജന്മദിന സന്ദേശം നല്‍കും. പി. തിലോത്തമന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
എ.എം. ആരിഫ് എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്യും. പവര്‍ലിഫ്റ്റിങ് മല്‍സരത്തില്‍ മെഡലുകള്‍ നേടിയ ശ്രീക്കുട്ടിയെ സെക്രട്ടറിയേറ്റ് അംഗം എം.ടി. മോഹനന് ആദരിക്കും.
നഗരസഭ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍, ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.വി.എസ്. രാജന്, ജയശങ്കര്‍, ആര്. ബാബു, എന്‍.കെ. ജനാര്ദ്ദനന് പുലയന്, എസ്. നാരായണന്, പി.ടി. ഷാനവാസ്ലാല്, ടി. ജയചന്ദ്രതിലകന്, പി.കെ. കൊച്ചപ്പന്, വി.കെ. ഷാജിമോന്‍, സി.വി. ഉദയകുമാര്‍, കെ. അറുമുഖദാസ്, വിശാല പുരുഷോത്തമന്, കെ.വി. ജോഷി, ടി. ശിവരാമന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: