വണ്ടൂര്‍(മലപ്പുറം): സ്വാമി വിവേകാനന്ദ കള്‍ച്ചറല്‍ സൊസൈറ്റിയുടെ കീഴിലുള്ള ബാല-ബാലികാ സദനങ്ങളിലെ കുട്ടികളുടെ സംഗമമായ ബാലാകാരുണ്യം 2015ന് വണ്ടൂരില്‍ സമാപനമായി. സമാപനസഭയില്‍ മഞ്ചേരി അമൃതാനന്ദമയിമഠത്തിലെ വരാദാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി.
വിഎച്ച്പി ജില്ലാ പ്രസിഡന്റ് പി. അപ്പുകുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ശ്രീനാഥ് കരയാട്ട് പ്രഭാഷണം നടത്തി. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ബാലകാരുണ്യ സന്ദേശം നല്കി. ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍. എം.കദംബന്‍ മാസ്റ്റര്‍ ഓണക്കോടികള്‍ വിതരണം ചെയ്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.നന്ദകുമാര്‍, വേദഗായത്രി ബാലിക സദനത്തിലെ ഗംഗ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: