വിമാനം വൈകി, യാത്രക്കാര്‍ പ്രതിഷേധിച്ചു

Wednesday 26 August 2015 9:35 pm IST

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും ഇന്നലെ പുലര്‍ച്ചെയുള്ള റിയാദിലേക്കുള്ള വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. പുലര്‍ച്ചെ 2.15ന് കൊച്ചിയില്‍നിന്നും റിയാദിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ എഐ924 വിമാനം 9 മണിയായിട്ടും പുറപ്പെടാതായപ്പോഴാണ് യാത്രക്കാര്‍ പ്രതിഷേധം ആരംഭിച്ചത്. റിയാദിലേക്ക് പോകുന്നതിനായി ചൊവ്വാഴ്ച രാത്രി 10.55ന് കൊച്ചിയില്‍ എത്തേണ്ട എയര്‍ ഇന്ത്യ വിമാനം യന്ത്ര തകരാര്‍മൂലം വരാന്‍ കഴിയാതിരുന്നതാണ് ഇന്നലെ പുലര്‍ച്ചെ 2.15ന് പുറപ്പേണ്ട റിയാദ് വിമാനം പുറപ്പെടാന്‍ കഴിയാതിരുന്നത്. വിമാനം വൈകുന്ന വിവരം നേരത്തെ അറിയിക്കാതിരുന്നത് യാത്രക്കാരെ ഏറെ വലച്ചു. മലയാളികള്‍ ഉള്‍പ്പെടെ 355 പേരാണ് റിയാദിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ പുറപ്പെടാനിരുന്നത്. പിന്നീട് ദല്‍ഹിയില്‍നിന്നും കൊച്ചിയില്‍ വിമാനം വരുത്തിച്ച് റിയാദിലേക്കുള്ള യാത്രക്കാരുമായി ഉച്ചതിരിഞ്ഞ് 2.15ന് എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.