കുട്ടനാട്: മഹാത്മാ അയ്യന്‍കാളിയുടെ പേരിലുള്ള കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടന ചടങ്ങില്‍ കെട്ടിടത്തിന് മഹാത്മാ എന്ന പേര് നല്‍കാത്ത കാവാലം പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി സ്വജീവിതം സമര്‍പ്പിച്ച മഹാത്മാ അയ്യന്‍കാളിയോട് കാണിച്ച അനാദരവില്‍ പഞ്ചായത്തിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍ മാപ്പു പറയുന്നതുവരെ ബിജെപി ശക്തമായ പ്രക്ഷോഭം തുടരുമെന്ന് സമരം ഉദ്ഘാടനം ചെയ്ത മണ്ഡലം പ്രസിഡന്റ് എം. ആര്. സജീവ് പറഞ്ഞു. ദേശീയ നേതാക്കളേയും ദേശീയതയേയും എന്നും തള്ളിപ്പറഞ്ഞിട്ടുള്ള സിപിഎം ഇപ്പോള്‍ മഹാത്മാ അയ്യന്‍കാളിയേയും അനാദരിച്ചിരിക്കുകയാണ്. ഇതിന് ജനങ്ങള്‍ സിപിഎമ്മിന് മാപ്പു നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറി ഡി. പ്രസന്നകുമാര്‍, ആര്‍എസ്എസ് കുട്ടനാട് താലൂക്ക് ശാരീരിക് ശിക്ഷന്പ്രമുഖ് സുനീഷ്. കിടങ്ങറ മണ്ഡല് കാര്യവാഹ് ജോഷി, ബ്ജെപി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി അനൂപ് എന്നിവര്‍ നേതൃത്വം നല്കി. കൈനടി പോലീസ് സമരക്കാരെ അറസ്റ്റു ചെയ്തു നീക്കി. സമരക്കാര്‍ക്ക് പിന്നീട് സ്റ്റേഷന് ജാമ്യം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: