ചങ്ങനാശ്ശേരി: അധ്യാപക പാക്കേജ് ഹൈക്കോടതി സ്റ്റേ ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കെപിഎസ്ടി യൂണിയന് കോട്ടയം ജില്ലാ കമ്മറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ശമ്പളമില്ലാതെ വര്‍ഷങ്ങളായി ജോലി ചെയ്തു വരുന്ന അദ്ധ്യാപകരുടെ കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനം എത്രയും വേഗം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സാബു മാത്യു അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി. സുരേഷ്, പി.ജെ. ആന്റണി, സിറിള്‍ പൊടിപാറ, ജോണ്സണ് ജോസഫ്, തോമസ് മാത്യു, എബിസണ്‍ കെ. എബ്രഹാം, ഗ്രേസിമോള് മാത്യു, രാജേഷ് ആര്, പ്രദീപ് പി., ബിനു സോമന്, സി. സുരേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: