കീടനാശിനി വിമുക്തമായ കൃഷിക്ക് പ്രാധാന്യം നല്‍കണം: കെ.എം. ഹിലാല്‍

Wednesday 26 August 2015 10:06 pm IST

എരുമേലി: കീടനാശിനി വിമുക്തമായ കൃഷിക്ക് പ്രാധാന്യം നല്‍കിയാല്‍ മാത്രമേ രോഗരഹിതമായ പുതുയുഗത്തിലേക്ക് മനുഷ്യന് ജീവിക്കാന്‍ കഴിയൂയെന്ന് പ്രമുഖ പ്രകൃതി കൃഷിക്കാരനും ചലച്ചിത്രതാരം മമ്മൂട്ടിയുടെ കൃഷി ഉപദേശകനുമായ കെ.എം. ഹിലാല്‍ പറഞ്ഞു. എരുമേലിയില്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സംഘടിപ്പിച്ച സുവര്‍ണ്ണ കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ ഹരിതശ്രീ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി പ്രസിഡന്റ് പ്രകാശ് പുളിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. നാസര്‍ പനച്ചി, അജിത് എസ്. നായര്‍, വി. പ്രസന്നകുമാര്‍, റ്റി.ഡി. ജോസഫ്, ടി.എസ്. ഗോപിനാഥ്, നീതു, ഷാജി എന്നിവര്‍ സംസാരിച്ചു. വിഷവിമുക്ത പച്ചക്കറി ഉല്പാദനം എന്ന വിഷയത്തില്‍ പ്രകൃതി എറണാകുളം കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് പി. ജോണ്‍ ക്ലാസ് എടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.