ഉള്‍ക്കാഴ്ചയുടെ കരുത്തുമായി സക്ഷമയുടെ ഓണാഘോഷം

Wednesday 26 August 2015 10:43 pm IST

സക്ഷമ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ രക്ഷാധികാരി രാജി വിശ്വനാഥന്‍ കാഴ്ചയില്ലാത്ത അംഗത്തിന് ഓണക്കിറ്റ് വിതരണം ചെയ്യുന്നു

തിരുവനന്തപുരം: ഉള്‍ക്കാഴ്ചയുടെ കരുത്തു മാത്രം കൈമുതലാക്കി ജീവിക്കുന്നവരുടെ കൂട്ടായ്മയായ സക്ഷമ ഓണം ആഘോഷിച്ചു. അതോടൊപ്പം രക്ഷാബന്ധന്‍ മഹോത്സവവും അരങ്ങേറി. സക്ഷമ ഇക്കുറിയും ഓണാഘോഷത്തിന്റെ ഭാഗമായി കാഴ്ചയില്ലാത്ത 30 പേര്‍ക്ക് ഓണക്കിറ്റുകളും സമ്മാനിച്ചു. സക്ഷമയുടെ ജില്ലാ രക്ഷാധികാരി രാജിവിശ്വനാഥന്‍ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കലാ എസ്. മണി ആധ്യക്ഷ്യം വഹിച്ചു. രക്ഷാബന്ധന്‍ മഹോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ കെ.വി. രാജേന്ദ്രന്‍ രക്ഷാബന്ധന്‍ സന്ദേശം നല്‍കി. സ്‌നേഹം കടം കൊണ്ട സമൂഹത്തിന്റെ പുനഃസൃഷ്ടിയാണ് രക്ഷാബന്ധന്‍ മഹോത്സവത്തിലൂടെ സാധിതമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വര്‍ണ, വര്‍ഗ, ജാതി, മത വ്യത്യാസങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ക്കുന്ന മാനവികതയുടെ മഹത്തായ സന്ദേശമാണ് ഈ ആഘോഷത്തിലൂടെ ലഭിക്കുസക്ഷമയുടെ പ്രവര്‍ത്തനം ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്നു. സക്ഷമയുടെ ഉള്‍ക്കാഴ്ച ശക്തിപ്പെട്ടിരിക്കുന്നത് സാഹോദര്യമെന്ന അടിത്തറയിലാണ്. രാഷ്ട്രത്തിന്റെ മക്കളായ നമ്മളെല്ലാവരും സഹോദരങ്ങളാണെന്ന ആശയമാണ് സക്ഷമയുടെ പ്രവര്‍ത്തനങ്ങളിലൂടെ നടപ്പാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സക്ഷമ ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി രജനീഷ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ ആറ്റുകാല്‍ മോഹനന്‍, കര്‍മചാരി സംഘത്തിന്റെ കെ. രവികുമാര്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.