മരട്: ശ്രുതി പനങ്ങാടിന്റെ ഓണാഘോഷം ‘ഗ്രാമ്യം 2015’ വിളംബര ഘോഷയാത്ര ഇന്ന് നടക്കും. പനങ്ങാട് ഗണപതി ക്ഷേത്രാങ്കണത്തില്‍ 2.30ന് നടക്കുന്ന സമ്മേളനം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് എം.ജി. സത്യന് അധ്യക്ഷത വഹിക്കും. തൃപ്പൂണിത്തുറ അത്തച്ചമയത്തിന് സമാനമായി പതിനെട്ടില്‍പരം നാടന്‍ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും വിവിധ സംഘടനകളും പൗര പ്രമുഖരും അണിനിരക്കുന്ന ഘോഷയാത്ര മാടവന ജംഗ്ഷനില്‍ വൈകിട്ട് നാലിന് പള്ളുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. സുധാംബിക ഫഌഗ് ഓഫ് ചെയ്യും. പനങ്ങാട് എസ്എസ് സഭാ ഗ്രൗണ്ടില്‍ സമാപിക്കും. സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 9ന് ശ്രുതി പ്രസിഡന്റ് കെ.പി. പ്രദീപ് പതാക ഉയര്‍ത്തും. പത്തിന് ചേപ്പനം ബണ്ട് പരിസരത്ത് ചുണ്ടയിടല്‍ മല്‍സരം.
അഞ്ചിന് കൈകൊട്ടിക്കളി, തിരുവാതിര. ഏഴിന് കോഴിക്കോട് സങ്കീര്‍ത്തനയുടെ നാടകം – മാമാങ്കം. ആറാം തീയതി രാവിലെ 10ന് സാജന് പള്ളുരുത്തി, ധര്മജന് ബോള്‍ഗാട്ടി എന്നിവരുടെ നേതൃത്വത്തില്‍ ‘മുത്തശ്ശിമാരും കുട്ട്യോളും’ എന്ന പേരില്‍ പഴമയും പുതുമയും ഒത്തുചേരുന്ന ആകര്‍ഷകമായ പരിപാടിയും അരങ്ങേറും. വൈകിട്ട് 3ന് ഉദ്ഘാടന സമ്മേളനം ഡി ഫോര്‍ ഡാന്‍സ് അവതാരക പേളി മാണി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കവയിത്രി ആര്യാംബികയെ ആദരിക്കും. തുടര്‍ന്ന് അഖിലകേരള വടംവലി മല്‍സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: