കൊച്ചി: വിവിധ ക്ഷേമബോര്ഡുകളിലെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി പെന്ഷന് മുടങ്ങിക്കിടക്കുകയാണെന്നും അവ കുടിശിക സഹിതം ഉടന്‍ വിതരണം ചെയ്യണമെന്നും ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് വി.രാധാകൃഷ്ണന് ആവശ്യപ്പെട്ടു. ”വിവാദരഹിത കേരളം, വികസനോന്മുഖ കേരളം” എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് വൈപ്പിന്‍ മേഖലയിലെ എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ നടന്ന പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണക്കാലത്ത് പൊതുവിപണിയിലൂടെ വിതരണം ചെയ്യേണ്ട നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ മാറ്റമൊന്നുമില്ലെന്നും പൊതുവിപണിയില്‍ നിന്നും സര്‍ക്കാര്‍ മാറി നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തില്‍ ബിഎംഎസ് സംസ്ഥാന കമ്മറ്റി അംഗം വി.ബി.അനന്തനാരായണന്‍, ജില്ലാ വൈസ് പ്രസിഡന്റ് എ.ഡി.ഉണ്ണികൃഷ്ണന്, ജോ: സെക്രട്ടറിമാരായ കെ.എസ്.അനില്‍കുമാര്‍, സി.എസ്.സുനില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: