നായാട്ടു സംഘം പിടിയില്‍

Wednesday 26 August 2015 10:53 pm IST

കോതമംഗലം: നായാട്ടുസംഘം വനപാലകരുടെ പിടിയില്‍. നേര്യമംഗലം വനമേഖലയിലെ മാമലക്കണ്ടം പഴമ്പിള്ളിച്ചാല്‍ ഭാഗത്ത് നായാട്ടു നടത്തിയ നാലംഗ സംഘത്തെ വനപാലകര്‍ അറസ്റ്റ് ചെയ്തു . പടിക്കപ്പ് കുടിയിലെ താമസക്കാരന്‍ രാജപ്പന്‍ (48), പഴമ്പിള്ളിച്ചാല്‍ സ്വദേശികളായ കൊട്ടിളത്ത് ഷാജന്‍ എന്ന് വിളിക്കുന്ന ജ്യോതികുമാര്‍ (42), സഹോദരന്മാരായ ഞാറല്ലൂര്‍ വീട്ടില്‍ ജിബിന്‍ (40), സഹോദരന്‍ ജോബി (39) എന്നിവരെയാണ് നേര്യമംഗലം റെയ്ഞ്ച് ഓഫിസര്‍ മുഹമ്മദ്‌റാഫിയും സംഘവും അറസ്റ്റ് ചെയ്തത് . നായാട്ട് നടത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്നും വനപാലകര്‍ അറിയിച്ചു. നേര്യമംഗലം ഇടമലയാര്‍ ആനവേട്ടക്കേസുകള്‍ സജീവ ചര്‍ച്ചയായ സാഹചര്യത്തില്‍ നായാട്ടു സംഘങ്ങളെക്കുറിച്ച് അന്വേഷണവും നിരീക്ഷണവും വ്യാപിപ്പിക്കാന്‍ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . ഇതിന്റെയടിസ്ഥാനത്തില്‍ നടന്നുവരുന്ന നിരീക്ഷണത്തിന്റെ ഭാഗമായാണ് നാലംഗ സംഘം പിടിയിലായത് .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.