കളമശ്ശേരി: തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഒന്‍പതാം ഉത്സവമായ ഇന്ന് വലിയ വിളക്ക്- ഒന്‍പത് ഗജവീരന്മാരുടെ ശ്രീബലി രാവിലെ ഒന്‍പത് മണിക്ക്. രാവിലെ 8 മണിക്ക് പൂക്കള മത്സരം, പഞ്ചാരിമേളം തുടര്‍ന്ന് ആനയൂട്ട്, അക്ഷരശ്ലോക സദസ്, 10.30ന് ഉത്രാട സദ്യ, വൈകീട്ട് 3.30മുതല്‍ തൃക്കാക്കര പകല്‍പ്പൂരം. ദശാവതാര ചാര്‍ത്ത് ‘കല്‍ക്കി’. രാത്രി 7.00ന് സ്റ്റേജ് മൂന്നില്‍ നൃത്തസന്ധ്യ, സ്റ്റേജ് ഒന്നില്‍ ഓട്ടന്തുള്ളല്. രാത്രി ഒന്‍പതിന് പകല്‍പ്പൂര സമാപനം. പൂപ്പറ, വിശേഷാല്‍ ദീപാരധന, നിറമാല, ചുറ്റുവിളക്ക്, കരിമരുന്ന് പ്രയോഗം. തുടര്‍ന്ന് 9.30ന് നാടകം ‘പ്രജാപതി’. പതിനൊന്നിന് വലിയ വിളക്ക്, പള്ളിവേട്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: