തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എട്ട് കിലോ സ്വര്‍ണവും നെടുമ്പാശേരിയില്‍ അഞ്ചു കിലോ സ്വര്‍ണവും റവന്യൂ ഇന്റലിജന്‍സ് സംഘം കണ്ടെടുത്തു. തിരുവനന്തപുരത്ത് ഇന്‍ഡിഗോ വിമാനത്തിന്റെ ടോയ്ലറ്റില് നിന്നുമാണ് സ്വര്‍ണം കണ്ടെടുത്തത്.
ബുധനാഴ്ച വൈകുന്നേരം ബംഗളുരുവില്‍ നിന്നും തിരിവനന്തപുരത്ത് എത്തിയതായിരുന്നു വിമാനം. സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. എന്നാല്‍ നെടുമ്പാശേരിയില്‍ സംഭവത്തില്‍ ഓരാള് അറസ്റ്റിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: