ബോട്ടപകടം: 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കും

Thursday 27 August 2015 12:13 pm IST

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ബുധനാഴ്ചയുണ്ടായ ബോട്ടപകടത്തെ കുറിച്ച്‌ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് വ്യക്തമാക്കി. അപകടത്തില്‍പെട്ട ബോട്ടിന് കാലപ്പഴക്കം ഉണ്ടായിരുന്നതായും പോര്‍ട്ട് ട്രസ്റ്റ് ഡെപ്യൂട്ടി കമ്മിഷണര്‍ ഗൗരി പ്രസാദ് ബിസ്വാള്‍ പറഞ്ഞു. അപകടത്തെ കുറിച്ച്‌ അന്വേഷണം നടന്നു വരികയാണ്. ബോട്ടിന്റെ കാലപ്പഴക്കം അപകടത്തിനുള്ള ഒരു കാരണമാണോയെന്ന് അന്വേഷിക്കുന്നുണ്ട്. ബോട്ടുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് പോര്‍ട്ട് ട്രസ്റ്റല്ല, തുറമുഖ വകുപ്പാണെന്നും ബിസ്വാള്‍ പറഞ്ഞു. ബോട്ടുകള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതി മാത്രമാണ് പോര്‍ട്ട് ട്രസ്റ്റ് നല്‍കുന്നതെന്നും അദ്ദേഹം അറയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.