ആലപ്പുഴ:പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കണമെന്ന് മന്ത്രി രമേശ് ചെിത്തല പറഞ്ഞു. പുറക്കാട് ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധികാര വികേന്ദ്രീകരണം ഇനിയും പൂര്‍ത്തിയാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ദൈനംദിന അധികാരങ്ങള്‍ കൂടുതല്‍ കയ്യാളേണ്ട കാര്യമില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ പഞ്ചായത്തുകളില്‍ വച്ചുതന്നെ പരിഹരിക്കപ്പെടണം. ഗ്രാമസഭകള്‍ കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ടെും മന്ത്രി പറഞ്ഞു.ജി. സുധാകരന് എംഎല്‍എ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ കെ.സി. വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ലോകബാങ്ക് സഹായം, പദ്ധതി വിഹിതം എന്നിവ വിനിയോഗിച്ചാണ് കെ’ിടം നിര്‍മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: