പായസം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

Thursday 27 August 2015 9:03 pm IST

മുഹമ്മ: സേമിയ പായസം മിക്‌സ് ഉപയോഗിച്ച് പായസം ഉണ്ടാക്കി കഴിച്ചവര്‍ക്ക് വയറിളക്കവും ഛര്‍ദിയും ഉണ്ടായതായി പരാതി. കഞ്ഞിക്കുഴി പഞ്ചായത്തില്‍ കുടുംബശ്രീ മുഖേനയാണ് പായസകിറ്റ് വിതരണം ചെയ്തത്. കഞ്ഞിക്കുഴി 8-ാം വാര്‍ഡില്‍ കുട്ടേഴത്ത് രാജീവ്(87),പ്രിയ(27)സഹോദരന്‍ ശരത് എന്നിവര്‍ക്കാണ് പായസം കഴിച്ചതിനെ തുടര്‍ന്ന് വയറിളക്കവും ഛര്‍ദിയും ഉണ്ടായത്. ഇവര്‍ മുഹമ്മ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്‌സ തേടി. 2014-ലെ പായസക്കൂട്ടിന്റെ കവറിന് മുകളില്‍ 2015 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിലെ 18 വാര്‍ഡിലും പായസക്കൂട്ട് വിതരണം ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പഞ്ചായത്തംഗം എം. ജി. തിലകന്‍ ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പിനും മന്ത്രിക്കും പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.