ഈ കോണ്‍ഗ്രസുകാര്‍ നമ്മെ ചിരിപ്പിച്ചുകൊല്ലും

Thursday 27 August 2015 10:04 pm IST

കോണ്‍ഗ്രസ്സുകാര്‍ മനുഷ്യരെ ചിരിപ്പിച്ച് കൊല്ലും. ഭരണഘടനാ വിരുദ്ധമാണെങ്കില്‍ റദ്ദാക്കണമെന്ന് കോടതിയോടെ പറയണോ. അതിനല്ലേ ജഡ്ജിമാര്‍ അവിടിരിക്കുന്നത്? ഏതായാലും ബാര്‍ നിരോധനം റദ്ദാക്കിയാലും ഞങ്ങള്‍ ഹാപ്പിയാണെന്ന് കോടതിയോട് പറയാതെ പറഞ്ഞു. കേരളത്തിലെ ജനങ്ങളോടും ബാര്‍ മുലതാളിമാരോടും സര്‍ക്കാരിന് എന്തൊരു ആത്മാര്‍ഥത. വെറുതേയാണോ മാണിക്കും ബാബുവിനുമൊക്കെ എതിരെ മൊഴി കൊടുക്കാതെ ബാറുകാര്‍ ഒളിച്ചുകളിച്ചത്? കഴുത ജനം എന്തറിയുന്നു. സതീഷ് ശങ്കര്‍ വിധി ബാര്‍ ഉടമകള്‍ക്ക് അനുകൂലം ആയിരിക്കും എന്ന് കെപിസിസി വക്താവ് അജയ് തറയില്‍ ഇതിനു മുമ്പുതന്നെ പറഞ്ഞിരുന്നു. അതുകൊണ്ട് വിധിയില്‍ അത്ഭുതം ഒന്നും പ്രതീക്ഷിക്കണ്ട. പിന്നെ ജനം ഒന്ന് മനസിലാക്കണം, കള്ളവും പൊളിവചനവും എള്ളോളമില്ലാത്ത മാവേലി നാട്ടില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ വികസനം എന്ന വാക്കിന് ഇത്രയേറെ അശ്ലീലതയുണ്ടെന്ന് സമൂഹത്തിന് കാട്ടിത്തന്നയാളാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രദീപ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.