പൂഞ്ഞാര്‍: കുടിവെള്ള ക്ഷാമം നേരിടുന്ന പൂഞ്ഞാര്‍ പഞ്ചായത്ത് ഒന്‍പതാംവാര്‍ഡിലെ പുണ്യാളന്‍കുന്ന്, പേക്കാക്കുഴി ഭാഗത്തെ 112 വീടുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാത്ത പഞ്ചായത്തു ഭരണസമിതിയുടെ അനാസ്ഥക്കെതിരെ ബിജെപി പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി അഡ്വ. കെ.പി. സനല്‍കുമാര്‍, കെ.വി. മധുസൂദനന്‍നായര്‍, കെ.കെ. സന്തോഷ്കുമാര്‍, കുട്ടപ്പന് പാപ്പാലിപറമ്പില്‍, കുമാരന് മാടവനശ്ശേരില്, സനല്‍ കെ. നായര്‍, മോഹനന് കണ്ണങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: