മൃഗഹത്യക്കെതിരെ ചിത്രപ്രദര്‍ശനം

Thursday 27 August 2015 10:31 pm IST

കൊച്ചി: മൃഗഹത്യക്കെതിരെ സാമൂഹ്യബോധം ഉയര്‍ത്തിയും  പശുക്കളെ സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ് എന്ന സന്ദേശം നല്‍കിയും കൊല്ലം തലവൂര്‍ സ്വദേശിയായ മലയാളി സൈനികന്‍ രഞ്ജിത്തിന്റെ ചിത്രപ്രദര്‍ശനം എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. സംവിധായകന്‍ മേജര്‍ രവി ഉദ്ഘാടനം ചെയ്തു. നമ്മുടെ ജീവിതത്തില്‍ മൂലസ്ഥാനമാണ് ഗോമാതാവിന് ഉള്ളതെന്നും ഭാവിതലമുറയുടെ സംരക്ഷണം എന്നാല്‍ ജന്തുജീവജാലങ്ങളുടെ സംരക്ഷണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂമിയെയും ഗോമാതാവിനെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും ജീവന്റെ നിലനില്‍പ്പിന് അത് അത്യന്താപേക്ഷിതമാണെന്നും കവി എസ്. രമേശന്‍നായര്‍ അഭിപ്രായപ്പെട്ടു. ഗോപൂജക്കുശേഷം പശുവിനെ ആലുവ മാതൃശക്തി ബാലികാസദനത്തിന് എസ്. രമേശന്‍നായര്‍ കൈമാറി. ചടങ്ങില്‍  ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, ഗോസേവാപ്രമുഖ് കൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 45ല്‍ പരം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ കയ്യൊപ്പുള്ള ചിത്രവും പ്രദര്‍ശനത്തിനുണ്ട്. പ്രദര്‍ശനം 31 വരെ നീണ്ടുനില്‍ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.