ന്യുയോര്‍ക്ക്: യുഎസില്‍ എയര്‍ഷോയ്ക്കു മുമ്പായി പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നു വീണു പൈലറ്റ് മരിച്ചു. സ്റ്റുവര്‍ട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് അപകടം സംഭവിച്ചത്. ആഴ്ച അവസാനം നടത്താറുള്ള എയര്‍ഷോയ്ക്കു മുമ്പായി പരിശീലനം നടത്തവെയാണ് അപകടം സംഭവിച്ചത്.
രണ്ടു സീറ്റുള്ള ചെറുവിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതാണു തകര്‍ന്നുവീഴാന്‍ കാരണമായതെന്നു പോലീസ് പറഞ്ഞു. വെള്ളിയാഴ്ച പ്രാദേശിക സമയം രണ്ടിനാണ് അപകടം സംഭവിച്ചത്. ശനിയാഴ്ചയും ഞായറാഴ്ചയുമാണ് എയര്ഷോ നടത്താനിരുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: