അയ്യപ്പ ഭക്തരുടെ കാറും ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം

Saturday 29 August 2015 7:54 pm IST

കോഴിക്കോട്: പന്തീരാങ്കാവിനടുത്ത് അഴിഞ്ഞിലത്ത് ദേശീയപാതയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും ടെംബോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. കാറിലുണ്ടായിരുന്ന കര്‍ണ്ണാടക സ്വദേശികളായ വിജയ് ചൗരി, മഞ്ജുനാഥ്, തിലക്‌നാഥ് എന്നിവരാണ് മരിച്ചത്. ഇവര്‍ ശബരിമല ദര്‍ശനത്തിനു ശേഷം തിരിച്ചുവരികയായിരുന്നു. കണ്ണൂരില്‍ നിന്നും മൂന്നാറിലേക്ക് വിനോദയാത്ര പോവുകയായിരുന്ന സംഘം സഞ്ചരിച്ച ടെംബോ ട്രാവലര്‍ ആണ് കാറുമായി കൂട്ടിയിടിച്ചത്. കാറില്‍ ഉണ്ടായിരുന്ന മൂന്നു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായ പരുക്ക് ഉണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചയോടെ ആയിരുന്നു അപകടം. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന് തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഉടന്‍ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് വാഹനങ്ങളിലുണ്ടായിരുന്നവരെ പുറത്തിറക്കിയത്. കര്‍ണ്ണാടകിയല്‍ നിന്നും മരിച്ചവരുടെ ബന്ധുക്കള്‍ വിവരമറിഞ്ഞ് ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.