ആലപ്പുഴ: ഓണക്കാല ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടും ടൂറിസം ഡിപ്പാര്‍ട്ടുമെന്റ് ജലോത്സവ കലണ്ടര്‍ പുറത്തിറക്കാത്തതില്‍ കേരള ജലോത്സവ ജാഗ്രതാ സമിതി സംസ്ഥാന കമ്മറ്റി പ്രതിഷേധിച്ചു. ഒരേ ദിവസങ്ങളില്‍ രണ്ടും മൂന്നും ജലോത്സവം നടത്തുന്നത് ജലോത്സവ പ്രേമികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിലാണ്. മത്സര വളളംകളിയില്‍ നിന്നും വളളംകളിയുടെ പ്രധാന ഇനമായ വഞ്ചിപ്പാട്ട് തഴയുന്നതിലും യോഗം പ്രതിഷേധിച്ചു. ജലോത്സവങ്ങളില്‍ ഘോഷയാത്ര വേളയിലെങ്കിലും വഞ്ചിപ്പാട്ട് ഉള്‍പ്പെടുത്തി തനിമയും പൈതൃകവും നിലനിര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. അഡ്വ.മുട്ടാര്‍ ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു പാറക്കാട്, സി. ജി. വിജയന്, ആന്റണി വര്‍ഗ്ഗീസ്, കരുവാറ്റ എന്‍.പത്മകുമാര്‍, ടി.പി. രാജു, ഡൊമിനിക് പാലക്, എ.കെ.ലാലസന്‍, ജെയിംസ് കല്ലുവാത്തറ, തോമസ്സ് വര്‍ക്കി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: