കുട്ടനാട്: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരില്‍ കുട്ടനാട്ടില്‍ റോഡ്. ചമ്പക്കുളം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ വാണിയപ്പുരയ്ക്കല്‍ – മംപള്ളി പാലം വരെയുള്ള റോഡിനാണ് അബ്ദുല്‍ കലാമിന്റെ പേരിടുന്നത്. പഞ്ചായത്തിന്റെ 2015-16ലെ പദ്ധതിയില്‍പെടുത്തി രണ്ടു ലക്ഷം രൂപ റോഡ് പണിക്ക് അനുവദിച്ചെങ്കിലും നിര്‍മാണ ജോലികള്‍ ഗുണഭോക്തൃ സമിതി നേരിട്ട് ഏറ്റെടുത്തു ചെയ്തതിനാല്‍ മൂന്നു ലക്ഷത്തിലേറെ രൂപയുടെ പ്രയോജനം ലഭിച്ചു. റോഡിന് 460 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമുണ്ട്. റോഡിന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരിടണമെന്നു ഗുണഭോക്തൃസമിതിയുടെ യോഗത്തിലാണു തീരുമാനിച്ചത്. പേര് അനാച്ഛാദനവും ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോജി നിര്‍വഹിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റും വാര്‍ഡ് അംഗവുമായ ജോപ്പന് ജോയി വാരിക്കാട് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: