അമ്പലപ്പുഴ: തിരുവോണനാളില്‍ രോഗികള്‍ക്ക് ഓണക്കോടിയും ഓണസദ്യയുമായി സേവാഭാരതി. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിരുവോണ നാളിലായിരുന്നു സേവാഭാരതി അമ്പലപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തില്‍ സദ്യ വിളമ്പിയത്.
ഓണസദ്യയുടെ ഉദ്ഘാടനം ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാറും ഓണക്കോടിയുടെ വിതരണം അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധ്യാനസുതനും നിര്‍വ്വഹിച്ചു. തിരുവോണ സദ്യയുടെ സമര്‍പ്പണം ഗോപിനാഥപ്രഭു നിര്‍വ്വഹിച്ചു. കഴിഞ്ഞ ഏഴുവര്‍ഷമായി തിരുവോണ നാളില്‍ സേവാഭാരതി ഓണസദ്യ നല്കുന്നു.
2008 ഫെബ്രുവരി മുതല്‍ നിത്യവും രണ്ടുനേരെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അന്നദാനവും നടത്തുന്നുണ്ട്. ചടങ്ങില്‍ ആര്‍എസ്എസ് അമ്പലപ്പുഴ താലൂക്ക് സംഘചാലക് ആര്. സുന്ദര്‍, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിശ്വമ്മ വിജയന്, ഗ്രാമപഞ്ചായത്തംഗം വിശ്വമ്മ സുഗതന് തുടങ്ങിയവര്‍ സംസാരിച്ചു. സേവാഭാരതി അമ്പലപ്പുഴ പ്രസിഡന്റ് ആര്. ശങ്കരന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ചെയര്മാന് ഡി.കൃഷ്ണന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: