ഹരിപ്പാട്: ദേശീയപാതയില്‍ താമല്ലായ്ക്കല്‍ തിരുവിലഞ്ഞാല്‍ ക്ഷേത്രത്തിന് തെക്കുഭാഗത്തായി ടൂറിസ്റ്റ് ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വെളുപ്പിന് മൂന്നുമണിയോടുകൂടിയായിരുന്നു അപകടം. യാത്രക്കാരുമായി ആലപ്പുഴ ഭാഗത്തുനിന്നും കൊല്ലത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാരും ഹരിപ്പാട് പോലീസും ചേര്‍ന്ന് രക്ഷപെടുത്തി.
ഗ്ലാസുകളും മറ്റും തകര്‍ന്ന ബസ് ക്രെയിന്‍ ഉപയോഗിച്ച് ഇന്നലെ മൂന്നുമണിയോടുകൂടി ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: