കൊല്ലം: മലയാളികള്‍ക്കായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ പോസ്റ്റ് ചെയ്ത ഓണാശംസ വൈറലായി. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ലൈക്കുകള്‍ ലക്ഷം കടന്നു. തിരുവോണദിനത്തില്‍ രാവിലെയാണ് ആശംസയുമായി സച്ചിന്റെ പോസ്റ്റെത്തുന്നത്.
‘നിങ്ങള്‍ക്കും കുടുംബത്തിനും സന്തോഷകരമായ ഓണാശംസകള്‍’ എന്നായിരുന്നു സച്ചിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റ്. ഒപ്പം സച്ചിന് ഓണസദ്യയുണ്ണുന്ന ചിത്രവുമുണ്ട്. ഒരു ദിവസം പിന്നിട്ടപ്പോഴേക്ക് 7,82,502 ലൈക്കുകളും 11,401 കമന്റുകളുമാണ് ഈ പോസ്റ്റിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: