വളയത്തും വെള്ളിയൂരിലും ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം അക്രമം

Sunday 30 August 2015 11:14 am IST

പേരാമ്പ്ര/വളയം: നൊച്ചാട് പഞ്ചായത്തിലെ വെള്ളിയൂരിലും വളയം കല്ലുനിരയിലും ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം അക്രമം. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് സംഘംചേര്‍ന്നെത്തിയ സിപിഎമ്മുകാര്‍ വെള്ളിയൂരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകനായ കിളിയായി മീത്തല്‍ വിനോദ (45)ന് ഗുരുതരമായ പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം ടി.പി. രാമകൃഷ്ണന്റെ മകന്‍ രജുലാല്‍, രാമകൃഷ്ണന്റെ ഭാര്യാ സഹോദരന്മാരായ എം.കെ. പ്രകാശന്‍, എം.കെ. മധു എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് സ്ഥലത്ത് ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അക്രമത്തില്‍ പ്രതിഷേധിച്ച് വെള്ളിയൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഇടക്കാലത്ത് വെള്ളിയൂരില്‍ നിരവധി സിപിഎം പ്രവര്‍ത്തകര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കിളിയായി മീത്തല്‍ വിനോദന്റെ പരാതി പ്രകാരം 10 ഓളം സിപിഎമ്മുകാര്‍ ക്കെതിരെ പേരാമ്പ്ര പോലീസ് കേസ്സെടുത്തു. വളയം കല്ലുനിരയിലാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമമുണ്ടായത്. തിരുവോണനാളില്‍ വൈകീട്ടോടെ ബിജെപി പ്രവര്‍ത്തകരായ രാജേഷ്, രതീഷ് എന്നിവര്‍ക്ക് നേരെയാണ് ആദ്യം സിപിഎം സംഘത്തിന്റെ അക്രമം ഉണ്ടായത്. അക്രമത്തില്‍ മാരകമായി പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പതിനൊന്നോടെ ബിജെപി പ്രവര്‍ത്തകനായ അനീഷിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ സിപിഎമ്മുകാര്‍ അനീഷിനെയും കുടുംബാംഗങ്ങളെയും അക്രമിച്ചു. അനീഷ്, ഭാര്യ, സഹോദരി എന്നിവര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാദാപുരത്തെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. രണ്ട് കാറുകളും സിപിഎം അക്രമികള്‍ തകര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.