ധാര്‍വാഡ്: കന്നഡ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും സാഹിത്യകാരനുമായ
ഡോ.എം.എം കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചു.ഇന്നു രാവിലെ 8.40 ന് അദ്ദേഹത്തിന്റെ വീടിനു മുമ്പില്‍ വെച്ചാണ് സംഭവം.
ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറി കല്‍ബുര്‍ഗിയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
2006 -ല്‍ മാര്‍ഗ്ഗ4 എന്ന പ്രബന്ധത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ കന്നഡ സാഹിത്യ അക്കാദമി അവാര്‍ഡ്, പമ്പാ അവാര്‍ഡ്, യക്ഷഗാന അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ അടുത്തകാലത്ത് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വന്‍വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: