ശ്രീനാരായണ ഗുരുവിനെ കച്ചവടവത്കരിക്കാന്‍ ശ്രമം: വി.എസ്

Sunday 30 August 2015 12:34 pm IST

ആലപ്പുഴ: ശ്രീനാരായണ ഗുരുവിനെ കച്ചവടവത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഇതിന് പിന്നില്‍ ചില രാഷ്ട്രീയക്കാരും ജാതിമത പ്രസ്ഥാനങ്ങളെ നയിക്കുന്നവരും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ മാമ്പുഴക്കരിയില്‍ നൂറ്റിഅറുപത്തിയൊന്നാമത് ശ്രീനാരായണഗുരു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിനെ ഈഴവരുടെ ഗുരുവായി മാറ്റാന്‍ ശ്രമം നടക്കുന്നു. ജനങ്ങളെ തമ്മിലടിപ്പിക്കാനും അവരുടെ രക്തം നക്കിക്കുടിക്കാനും ചില രാഷ്ട്രീയ നേതാക്കളും ജാതിമത പ്രസ്ഥാനങ്ങളെ നയിക്കുന്നവരും ശ്രമിക്കുകയാണ്. ഇക്കൂട്ടത്തില്‍ ചിലര്‍ ശ്രീനാരായണ ഗുരുവിന്റെ പേരും ദുരുപയോഗം ചെയ്യുന്നുണ്ട്. ഗുരുവിനെ ഈഴവരുടെ  സ്വകാര്യ സ്വത്താക്കാനുമുള്ള ശ്രമം ഗൗരവമായി കാണണം. ഇതിനെതിരെ സന്ധിയില്ലാത്ത സമരം നടത്തണമെന്നും വി.എസ് ആഹ്വാനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.