ഹുസൈന്റെ സിനിമ ഗോവയില്‍ വിലക്കി

Sunday 27 November 2011 4:03 pm IST

പനജി: ചിത്രക്കാരന്‍ എം.എഫ്. ഹുസൈന്റെ സിനിമ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കി. ഹിന്ദു ജനജാഗ്രതാ സമിതിയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണു പ്രദര്‍ശനം മാറ്റിയത്. "ത്രൂ ദ് ഐസ് ഒഫ് പെയിന്റര്‍' എന്ന സിനിമയ്ക്കാണു വിലക്ക്. 2009 ലും സിനിമയുടെ പ്രദര്‍ശനം തടഞ്ഞിരുന്നു. ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിക്കുന്ന തരത്തിലാണ് ഈ സിനിമയെന്നു സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഹുസൈന്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ 1967ലാണു പുറത്തിറങ്ങിയത്. ഫിലിം ഡിവിഷനാണ് സിനിമ നിര്‍മിച്ചത്. ഒരു ചിത്രക്കാരന്റെ വീക്ഷണത്തിലൂടെ ചിത്രവും ചിത്രരചനാ രീതിയും അവലംബിക്കുന്നതാണു സിനിമയുടെ പ്രമേയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.