ബീജിംഗ്: ചൈനയിലെ പ്രധാന തുറമുഖ നഗരമായ ടിയാന്‍ജിനിലെ വെയര്‍ഹൗസിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 150 ആയി ഉയര്‍ന്നു.
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 20 പേരുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തെ തുടര്‍ന്ന് കാണാതായ 23 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
92 അഗ്നിശമനസേനാംഗങ്ങളും പത്ത് പോലീസുകാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കാണാതായവരില്‍ 12 അഗ്നിശമനസേനാംഗങ്ങളും ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: