തൊടുപുഴയില്‍ സിപിഎമ്മിന്റെ തെരുവ് യുദ്ധം

Sunday 30 August 2015 9:55 pm IST

തൊടുപുഴ : അനുസ്മരണ സമ്മേളനത്തിന്റെ മറവില്‍ നഗരത്തില്‍ സിപിഎമ്മിന്റെ തേര്‍വാഴ്ച. ഇന്നലെ വൈകിട്ട് പി.എ നസീര്‍ അനുസ്മരണ സമ്മേളനത്തിന്റെ മറവില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലാണ് സിപിഎം ഗുണ്ടകള്‍ നഗരത്തില്‍ വ്യാപക ആക്രമണം അഴിച്ചുവിട്ടത്. ജന്മഭൂമി റിപ്പോര്‍ട്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം നടന്നു. പോലീസും മറ്റു മാദ്ധ്യമ പ്രവര്‍ത്തകരും ഇടപെട്ടാണ് ലേഖകനെ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും രക്ഷിച്ചത്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നഗരത്തില്‍ സ്ഥാപിച്ചിരുന്ന കൊടിമരങ്ങള്‍ അക്രമകാരികള്‍ നശിപ്പിച്ചു. ജില്ലയിലെയും സംസ്ഥാനത്തെയും സിപിഎം ഉന്നത നേതാക്കളുടെ തണലിലാണ് നഗരത്തില്‍ സിപിഎം ആക്രമണം അഴിച്ചുവിട്ടത്. കൊടിമരങ്ങള്‍ പറിക്കുന്നതില്‍ നിന്നും പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഇവര്‍ പോലീസിന് നേരെയും ആക്രമണം അഴിച്ചുവിടുകയായിരുന്നു. രണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകരെ കുത്തി പരിക്കേല്‍പ്പിച്ചതിനെത്തുടര്‍ന്ന് നഗരത്തില്‍ മൂന്നു ദിവസമായി ശക്തമായ പ്രതിഷേധം നിലനില്‍ക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.