ന്യൂദല്‍ഹി: ഡോ. ഭീം റാവു അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികം പ്രമാണിച്ച് സര്‍ക്കാര്‍ 125 രൂപയുടെ നാണയം പുറത്തിറക്കുന്നു. ഭരണഘടനാ ശില്‍പ്പിയും അധഃസ്ഥിത ജനകോടിയുടെ വിമോചകരില്‍ പ്രമുഖനുമായ അംബേദ്കറുടെ സ്മരണയ്ക്കാണ് 125-ാം ജന്മദിനത്തില് ഈ അപൂര്‍വ നാണയം ഇറക്കി ബഹുമാനം പ്രകടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 1891 ഏപ്രില്‍ 14-നാണ് അംബേദ്കര്‍ ജനിച്ചത്.
അസാധാരണമാണ് ഈ തരത്തില്‍ നാണയത്തിന്റെ മുദ്രണം. സാമൂഹ്യ ക്ഷേമ മന്ത്രി തവര്‍ ചന്ദ് ഗെലോട്ടിന്റെ ശുപാര്‍ശ കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചു. നാണയത്തില്‍ ഡോ. അംബേദ്കറുടെ ചിത്രവും പേരും 125-ാം ജന്മവാര്‍ഷികം എന്ന മുദ്രയും ഉണ്ടാകും. അദ്ദേഹത്തിന്റെ പേരില്‍ തപാല്‍ സ്റ്റമ്പും ഇറക്കും.
125-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കാ നും തീരുമാനം. ന്യൂദല്‍ഹിയില്‍ പണി തുടങ്ങാതെ കിടന്ന അംബേദ്കര്‍ സ്മാരകം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനുള്ള പദ്ധതിയും പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: