ബോട്ടുയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം: ബിജെപി

Sunday 30 August 2015 10:26 pm IST

കൊച്ചി: കൊച്ചിയിലുണ്ടായ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ് ആവശ്യപ്പെട്ടു. ബോട്ടപകടങ്ങളുടെ പല അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. യാത്രയോഗ്യമല്ലാത്ത ബോട്ടിന് ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റും യാത്രാനുമതിയും നല്‍കിയവര്‍ ജനങ്ങളുടെ ജീവന്‍കൊണ്ടു പന്താടുകയായിരുന്നു. ബോട്ടിലെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും, എല്ലാ രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളും വിളിപ്പാടകലെയുള്ള കൊച്ചിയില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വന്ന കാലതാമസവും ആശങ്ക ഉണര്‍ത്തുന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ക്കു ഉടന്‍ നേതൃത്വം നല്‍കിയ വിദേശികളും നാട്ടുകാരുമായ ആളുകള്‍ പ്രത്യേക നന്ദിയും അഭിനന്ദനവും അര്‍ഹിക്കുന്നതായും പി.ജെ.തോമസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.