ധര്‍ണ്ണ നടത്തി

Sunday 30 August 2015 11:02 pm IST

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജിലെ സൂപ്രണ്ട് ഓഫീസിലെ അഴിമതിക്കെതിരെ ബിജെപി ആര്‍പ്പൂക്കര പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തി. മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ ഉപകരണം വാങ്ങിയതിലും, ശുചീകരണത്തിന് സാധനങ്ങള്‍ വാങ്ങിയതിലും, രോഗികള്‍ക്കുള്ള മരുന്നുകള്‍ വാങ്ങുന്നതിലും ലക്ഷങ്ങളുടെ അഴിമതിയാണ് വിജിലന്‍സ് കണ്ടെത്തിട്ടുള്ളത്. മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ട അവസ്ഥയാണ് ഇപ്പോള്‍. ഇവിടുത്തെ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും കമ്മീഷന്‍ കൈപ്പറ്റി സ്വകാര്യ ആശുപത്രിയിലേക്ക് രോഗികളെ അയയ്ക്കുന്നു. ഇതിനെതിരെ ശക്തമായ അന്വേഷണം നടത്തി രോഗികള്‍ക്ക് ആരോഗ്യപരമായ ചികിത്സ ലഭിക്കുന്നതിനും ഇവിടെ നടക്കുന്ന അഴിമതിയെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. സതീശന്‍ പനത്തറ അദ്ധ്യക്ഷത വഹിച്ചു. എസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബിജെപി മണ്ഡലം സെക്രട്ടറി മനോജ് നീണ്ടൂര്‍, ശബരിനാഥ് പണിക്കര്‍, വിനേഷ് കുമാര്‍, മധു മാധഴം, ദീപു കിഴക്കേടം, രേണു മധു, ആനന്ദവല്ലിയമ്മ, രമേശന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.