കോട്ടയം: ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി പാര്‍ലമെന്റിലേക്ക് കേന്ദ്രസര്‍ക്കാര്‍ നോമിനേറ്റ് ചെയ്യപ്പെട്ട റിച്ചാര്‍ഡ് ഹേ എംപിയ്ക്ക് നാളെ കോട്ടയത്ത് സ്വീകരണം നല്‍കും. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് ജിജോ ജോസഫ് അദ്ധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന്, ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, അഡ്വ. കെ.വി. സാബു എന്‍. ഹരി തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: