ലോസ് ആഞ്ചലസ്: ഹോളിവുഡ് ക്ലാസിക് ഹൊറര്‍ സിനിമകളുടെ സ്രഷ്ടാവ് വെസ് ക്രാവന്‍ (76) അന്തരിച്ചു. ഞായറാഴ്ച ലോസ് ആഞ്ചലസിലെ വീട്ടിലായിരുന്നു അന്ത്യം. തലച്ചോറില്‍ അര്‍ബുദം ബാധിച്ച് വളരെനാളായി ചികിത്സയിലായിരുന്നു.
നൈറ്റ്മേര്‍ ഓണ്‍ എം സ്ട്രീറ്റ്, സ്ക്രീം തുടങ്ങി വിഖ്യാത സിനിമകളുടെ സംവിധായകനാണ് വെസ് ക്രാവന്‍. 1972 ല്‍ പുറത്തിറങ്ങിയ ദി ലാസ്റ്റ് ഹൗസ് ഓണ്‍ ദി ലെഫ്റ്റ് എന്ന പ്രേതപ്പടമായിരുന്നു ക്രാവന്റെ ആദ്യ സിനിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: