തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ അവസാന വാരം നടത്താമെന്ന് സര്‍ക്കാര്‍

Monday 31 August 2015 1:08 pm IST

തിരുവനന്തപുരം: നവംബര്‍ അവസാന വാരത്തോടെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താമെന്ന് കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം.  തെരഞ്ഞെടുപ്പ് 24, 26 തീയതികളില്‍ ഏതെങ്കിലുമൊന്നില്‍ നടത്താമെന്നാണ് പുതിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ക്ക് അധികാരമേറ്റെടുക്കാന്‍ കഴിയുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാമെന്നാണ് സര്‍ക്കാര്‍ കോടതിക്ക് ഉറപ്പ് നല്‍കി. ഒക്‌ടോബര്‍ 19 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കും. വോട്ടെണ്ണല്‍ നവംബര്‍ 28 നു നടത്താമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ബ്ലോക്കു പഞ്ചായത്തുകളുടെ അന്തിമ പട്ടിക സെപ്റ്റംബര്‍ 14 ന് പ്രസിദ്ധീകരിക്കും. ജില്ലാപഞ്ചായത്തുകളുടെ അന്തിമ പട്ടിക ഒക്‌ടോബര്‍ 16 നും പുറത്തിറക്കും. സംവരണ വാര്‍ഡുകള്‍ ഒക്‌ടോബര്‍ 17 ന് പ്രസിദ്ധീകരിക്കും. ഒക്‌ടോബര്‍ 17 ന് തന്നെ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാമെന്നും കോടതിയെ സര്‍ക്കാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.