പെട്രോള്‍, ഡീസല്‍ വില കുറച്ചു

Monday 31 August 2015 6:57 pm IST

ന്യൂദല്‍ഹി:  രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് ലീറ്ററിന് രണ്ടു രൂപയും ഡീസല്‍ ലീറ്ററിന് 50 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. സെപ്റ്റംബര്‍ ഒന്നിനാണ് പെട്രോള്‍, ഡീസല്‍ വില പുനര്‍ നിര്‍ണയിക്കുന്നത്. രണ്ടാഴ്ചയായി ആഗോള വിപണിയില്‍ എണ്ണ വിലയില്‍ കുറവാണുണ്ടാകുന്നത്. ഇതേ തുടര്‍ന്നാണ് വില കുറച്ചത്. ഓഗസ്റ്റ് 15നാണ് നേരത്തെ പെട്രോള്‍, ഡീസല്‍ വില കുറച്ചിരുന്നത്. പെട്രോളിന് 1.27 ഉം ഡീസലിന് 1.17 രൂപയുമാണ് കുറവ് വരുത്തിയിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.