അനധികൃത കെട്ടിട നിര്‍മ്മാണം; നഗരസഭ ഒളിച്ചുകളിക്കുന്നു

Monday 31 August 2015 7:30 pm IST

ആലപ്പുഴ: അനധികൃത കെട്ടിടനിര്‍മ്മാണങ്ങള്‍ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കുന്നതില്‍ ആലപ്പുഴ നഗരസഭ ഒളിച്ചു കളിക്കുന്നു. സം സ്ഥാന വിവരാവകാശ കമ്മീഷണര്‍ നല്‍കിയ ഉത്തരവിനുപോലും നഗരസഭാ അധികൃതര്‍ പുല്ലുവില നല്‍കിയത് വിവാദമാകുന്നു. നഗരത്തിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ഏതൊക്കെ യാണെന്നും ഇതിനെതിരെ എന്തു നടപടി സ്വീകരിച്ചെന്നും അറിയിക്കണമെന്നാവശ്യപ്പെട്ട് ഗ്രീന്‍ സൊ സൈറ്റി പ്രസിഡന്റ് ടി.എം. സന്തോഷാണ് വിവരാവകാശ നിയമപ്രകാരം നഗരസഭാ സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ മറുപടി യഥാസമയം നല്‍കാത്തതിനെത്തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന് പരാതി നല്‍കി. ആഗസ്റ്റ് 19നകം മറുപടി നല്‍കണമെന്ന് ജൂലൈ ആദ്യവാരത്തില്‍ നഗരസഭയ്ക്ക് വിവരാവകാശ കമ്മീഷണര്‍ ഉത്തരവ് നല്‍കി. എന്നാല്‍ ഇതുവരെ ഉത്തരവ് നടപ്പാക്കാന്‍ നഗരസഭ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ നഗരസഭയ്‌ക്കെതിരെ വീണ്ടും പരാതി നല്‍കിയിരിക്കുകയാണ് സന്തോഷ്. അനധികൃത കെട്ടിട നിര്‍മ്മാ ണ വിഷയത്തില്‍ നഗരസഭാ അധികൃതര്‍ക്ക് മറച്ചു വയ്ക്കാന്‍ പലതുമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ ഒളിച്ചുകളി. നിരവധി ബഹുനില കെട്ടിടങ്ങളാണ് നഗരത്തില്‍ അനധികൃതമായി നിര്‍മ്മിച്ചിട്ടുള്ളത്. ഇതിന് ഒത്താശ ചയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കിയ ചില കൗണ്‍സിലര്‍മാരുടെ പേരുവിവരങ്ങളും പ്രചരിക്കപ്പെടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.