ന്യൂദല്‍ഹി: പെന്ഷന് ഓരോ വര്‍ഷവും വര്‍ദ്ധിപ്പിക്കണമെന്ന വിമുക്ത ഭടന്മാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. വിരമിച്ചതിന് ശേഷമുള്ള സൈനികരുടെ സുരക്ഷിതത്ത്വത്തിനായി വളരെ ചെറിയ പ്രായത്തില്‍ തന്നെ വലിയ പെന്‍ഷനാണ് കൊടുക്കുന്നത്. ലോകത്ത് ഒരിടത്തും വര്‍ഷാവര്‍ഷം പെന്ഷന് വര്‍ദ്ധിപ്പിക്കുന്ന രീതിയില്ലെന്നും മന്ത്രി പറഞ്ഞു.
വണ്‍ റാങ്ക് വണ്‍ പെന്ഷന് നടപ്പാക്കുവാന്‍ സര്‍ക്കാര്‍ പ്രതി ജ്ഞാബദ്ധമാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ മാത്രമാണ് അഭി പ്രായ വ്യത്യാസമുള്ളത്. ഇക്കാര്യത്തില്‍ വ്യക്തമായ ഫോര്മു ലയുണ്ട്. എന്നാല്‍ ചിലര്‍ക്ക് അവരുടെ ഫോര്‍മുലയാണുള്ളത്.
ഇക്കാര്യത്തില്‍ മാന്യമായ അളവുകോലാണ് വേണ്ടത്. വണ്‍ റാങ്ക് വണ്‍ പെന്ഷന് ഓരോ മാസവും ഓരോ വര്‍ഷവും വര്‍ദ്ധിപ്പി ക്കുവാനാവില്ല. ഏഴാം ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ വരിക യാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: