കൊച്ചി: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ഗോപൂജയും പതാക ദിനവും സംഘടിപ്പിച്ചു. ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകളുടെ വരവറിയിച്ച് സംസ്ഥാനത്തൊട്ടാകെ 12700 കേന്ദ്രങ്ങളിലാണ് പതാകദിനം നടന്നത്. കൊച്ചി കലൂരില്‍ ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന് പതാകയുയര്‍ത്തി.
തിരുവനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം തുടങ്ങിയവയുള്‍പ്പെടെ ഏഴായിരത്തോളം കേന്ദ്രങ്ങളില്‍ ഗോപൂജയും നടന്നു. എറണാകുളം ശിവക്ഷേത്രത്തില്‍ നടന്ന ഗോപൂജയില്‍ മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍ പങ്കെടുത്തു.
വിവിധ ഹൈന്ദവസംഘടനാ നേതാക്കളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടികളില്‍ സംബന്ധിച്ചു. സാംസ്കാരിക സദസ്സ്, ഉറിയടി, കുട്ടികള്‍ക്ക് വിവിധ മത്സരങ്ങള്‍ തുടങ്ങിയവ വരുംദിവസങ്ങളില്‍ നടക്കും. അഞ്ചിന് ജന്മാഷ്ടമി ദിനത്തില്‍ കേരളത്തില്‍ പതിനായിരത്തോളം ശോഭായാത്രകള്‍ നടക്കുമെന്ന് ബാലഗോകുലം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: