മലപ്പുറം: കുടുംബശ്രീയുടെ 17 ാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് 17 കുടുംബശ്രീ വനിതകള്‍ ചേര്‍ന്ന് നയിച്ച ദീപശിഖാ പ്രയാണത്തോടെ തുടക്കമായി. മലപ്പുറം കുന്നുമ്മലില്‍ നിന്നാരംഭിച്ച പ്രഭാതഭേരി എംഎസ്പി എല്‍പി സ്ക്കൂള് ഗ്രൗണ്ടില്‍ അവസാനിച്ചു. പി.ഉബൈദുള്ള എംഎല്‍എ പതാക ഉയര്‍ത്തി. തുടര്‍ന്ന് 14 ജില്ലകളില്‍ നിന്നുള്ള കായികതാരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റില്‍ എംഎസ്പി. അസി.കമാന്‍ഡന്റ് കുരികേശ് മാത്യു സല്യൂട്ട് സ്വീകരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റ മമ്പാട്, കുടുംബശ്രീ സംസ്ഥാന മിഷന് എക്സിക്യുട്ടിവ് അംഗങ്ങളായ എന്‍.എ. ഖാലിദ്, എസ്.പി. കുഞ്ഞഹമ്മദ്, കുടുംബശ്രീ സംസ്ഥാന ഗവേണിങ് ബോഡി അംഗം സ്വപ്ന ജോര്‍ജ്, കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ മുഹമ്മദ് ഇസ്മയില്‍, മറ്റ് ജില്ലകളിലെ കോഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കലാ മത്സരങ്ങള്‍ നാടക-ചലച്ചിത്ര നടി നിലമ്പൂര്‍ ആയിഷയും, കായിക മത്സരം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയും ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: