പ്രതികളെ രക്ഷപെടുത്തിയ സിപിഎമ്മുകാരന്‍ അറസ്റ്റില്‍

Monday 31 August 2015 8:34 pm IST

ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം തൊടുപുഴ : ആര്‍എസ്എസ് തൊടുപുഴ താലൂക്ക് സഹകാര്യവാഹ് കെ.വി രജീഷ് (25) ആര്‍എസ്എസ് പ്രവര്‍ത്തകനായ പാറക്കടവ് സ്വദേശി രാജേഷ് എന്നിവരെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് രക്ഷപെടാന്‍ സാഹചര്യമൊരുക്കിയ പ്രതി പിടിയില്‍. കാഞ്ഞിമരറ്റം സ്വദേശി സന്ദീപിനെയാണ് തൊടുപുഴ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. തിരുവോണ ദിവസം രാത്രി 9 മണിയോടെ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു സിപിഎം ഗുണ്ടകളായ അഖില്‍, ഉല്ലാസ്, ബിജീഷ്, അമല്‍ എന്നിവരുടെ നേതൃത്വത്തില്‍ അക്രമം നടത്തിയത്. അക്രമത്തിന് ശേഷം സന്ദീപിന്റെ ഓട്ടോ റിക്ഷയിലാണ് പ്രതികള്‍ രക്ഷപെട്ടത്. പ്രതിയെ തൊടുപുഴ സി.ഐയാണ് അറസ്റ്റു ചെയ്തത്. കേസിലെ മുഖ്യ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വധശ്രമക്കേസിലെ പ്രതികളെ പിടികൂടാത്തത് എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അക്രമത്തിന് തിരക്കഥയൊരുക്കിയത് സിപിഎം നേതൃത്വം തൊടുപുഴ : സമാധാനപരമായി കഴിഞ്ഞിരുന്ന തൊടുപുഴ പ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കാന്‍ തിരക്കഥയൊരുക്കിയത് സിപിഎമ്മിന്റെ ഉന്നത നേതൃത്വമാണെന്ന് വ്യക്തമായി. വധശ്രമ കേസിലെ പ്രതികളെ അക്രമത്തിന് ശേഷം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയത് പാര്‍ട്ടിയുടെ ഏരിയ സെക്രട്ടറി റ്റി.ആര്‍ സോമന്റെ നേരിട്ടുള്ള ഇടപെടലിലാണ്. കണ്ണന്‍ കുട്ടന്‍ ഒപ്പമുണ്ടായിരുന്ന നാല് കൂട്ടാളികളേയും സന്ദീപിന്റെ ഓട്ടോറിക്ഷയില്‍ പാര്‍ട്ടി ഓഫീസില്‍ എത്തിച്ചതിന് ശേഷം വെള്ള എര്‍ട്ടിക കാറിലാണ് അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരെ കുത്തുവാനുള്ള കത്തി തിരുവോണത്തിന് രണ്ട് ദിവസം മുമ്പാണ് വാങ്ങിയതെന്ന് ഇപ്പോള്‍ പിടിയിലായ പ്രതിയില്‍ നിന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സിപിഎം നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ മുസ്ലീം തീവ്ര ചിന്താഗതിക്കാര്‍ എത്തിയിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വെങ്ങല്ലൂര്‍,കുമ്മംകല്ല് എന്നീ മേഖലകളില്‍ നിന്നുള്ളവരാണ് സിപിഎം ക്രിമിനലിസത്തിന് നേതൃത്വം നല്‍കിയത്. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് സൂപ്രണ്ട് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.