കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്

Monday 31 August 2015 8:38 pm IST

അടിമാലി: കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് 8 പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ 9.30ന് ദേശീയപാതയില്‍ അടിമാലിക്കടുത്ത് ആനവിരട്ടിയിലാണ് അപകടം. ഇരുബസ്സുകളും ഇരുട്ടുകാനത്തേക്ക് പോകുന്നതിനിടെ മുന്നേ പോയ ബസ് പെട്ടന്ന് നിര്‍ത്തിയതാണ് അപകടത്തിന് കാരണം. ദേവികുളം താലൂക്ക് ഓഫീസിലെ ജീവനക്കാരന്‍ ജയകുമാര്‍(45),ഇരുന്നൂറേക്കര്‍ സ്വദേശി ജോസ്(42),ആനച്ചാല്‍ സ്വദേശി കുട്ടന്‍(30),അടിമാലി താലൂക്കാശുപത്രിയിലെ ജീവനക്കാരി കൊട്ടാരത്തിങ്കല്‍ ഓമന(51),ചിത്തിരപുരം കടംപ്ലയിക്കല്‍ ടോണി(40),വെളളത്തൂവല്‍ കുന്നേല്‍ സുദീപ്(35),എറണാകുളം സ്വദേശി വിഷ്ണു (20),മച്ചിപ്ലാവ് സ്വദേശിനി സിബി (38)എന്നിവര്‍ക്കാണ് പരിക്കേറ്റത്. എല്ലാവരെയും പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.