ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങള്‍ക്ക് ഗംഭീര തുടക്കം

Monday 31 August 2015 9:06 pm IST

ആലപ്പുഴ: ജില്ലയില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 2,500 കേന്ദ്രങ്ങളില്‍ കാവി പതാകകള്‍ ഉയര്‍ന്നു, ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങള്‍ക്ക് ഗംഭീര തുടക്കമായി. ബാലഗോകുലത്തിന്റെ ആലപ്പുഴ, ചെങ്ങന്നൂര്‍ സംഘടനാ ജില്ലകളുടെ നേതൃത്വത്തിലാണ് ആലപ്പുഴ മേഖലയിലെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. സപ്തംബര്‍ 5ന് നടക്കുന്ന ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്രയുടെ വരവറിയിച്ചാണ് കാവി പതാകകള്‍ ഉയര്‍ത്തി പതാകദിനാചരണം നടത്തിയത്. ആലപ്പുഴ സംഘടനാ ജില്ലയില്‍ 8 താലൂക്കുകളിലായി, 75 മണ്ഡലങ്ങളില്‍ 627 സ്ഥലങ്ങളിലും , ചെങ്ങന്നൂര്‍ സംഘടനാ ജില്ലയില്‍ 6 താലൂക്കുകളിലായി 59 മണ്ഡലങ്ങളില്‍ 391 സ്ഥലങ്ങളിലും ആകെ ആലപ്പുഴ മേഖലയില്‍ 1,018 സ്ഥലങ്ങളില്‍ 2,500 കേന്ദ്രങ്ങളിലാണ് പതാകദിനാചരണം നടത്തിയത്. ക്ഷേത്ര സങ്കേതങ്ങളിലും, പ്രധാ നകവലകളിലുമാണ് പതാകകള്‍ ഉയര്‍ത്തിയത്. ഹൈന്ദവ സംഘടനാ നേതാക്കളും, സാംസ്‌ക്കാരിക നായകന്‍മാരുമടക്കം നിരവധി പേര്‍ പതാകദിനത്തില്‍ കാവി പതാക ഉയര്‍ത്തി. പരിസ്ഥിതി സംരക്ഷണ സംഗമം, ഗോമാതാ പൂജ, ഗോകുല നൃത്തോത്സവം, ഉറിയടിഘോഷയാത്ര, സാംസ്‌ക്കാരിക സമ്മേളനം, ജന്മാഷ്ടമി സന്ദേശം, കൃഷ്‌ണോത്സവം, കുട്ടികള്‍ക്കായുള്ള കലാമത്സരങ്ങള്‍ കൃഷ്ണായനം 2015 ( ശ്രീകൃഷ്ണ പ്രശ്‌നോത്തരി, ചിത്രരചനാ, കൃഷ്ണ ഗീതി, ശ്രീകൃഷണ കഥാകഥനം), ഗ്രാമസങ്കീര്‍ത്തനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയ സാംസ്‌ക്കാരിക പരിപാടികളും ബാലദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും. ''നാടിന് കാവ്, വീടിന് ഗോവ്, മണ്ണിനും മനസ്സിനും പുണ്യം''.... എന്ന ശീര്‍ഷകം ഉയര്‍ത്തിയാണ് ബാലഗോകുലം ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. മണ്ഡല തലങ്ങളില്‍ ഭജന സംഘങ്ങള്‍ക്കായി പരിശീലനം സംഘടിപ്പിക്കും. പതാകദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അമ്പലപ്പുഴയില്‍ ആര്‍എസ്എസ് ജില്ലാസംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ നിര്‍വഹിച്ചു. പതാകദിനാചരണ പരിപാടികള്‍ക്ക് ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ എസ്. പരമേശ്വരന്‍, മേഖലാ നിര്‍വ്വാഹക സമിതി അംഗം വിമല്‍ രവീന്ദ്രന്‍, മേഖലാ ഖജാന്‍ജി ശ്രീകുമാര്‍ എസ്, ചെങ്ങന്നൂര്‍ ജില്ലാ രക്ഷാധികാരി പി.ബി. വേണുഗോപാല്‍, ജില്ലാ പ്രസിഡന്റ് എസ്. രാജശേഖരന്‍, ജനറല്‍ സെക്രട്ടറി ഡോ.കെ.ശ്രീജിത്, ജില്ലാ സംഘടനാ സെക്രടറി കെ.കെ. ജയരാമന്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ലഫ്റ്റനന്റ് കേണല്‍ കെ.രഘുനാഥന്‍ നായര്‍, ജില്ലാ സെക്രട്ടറി ഡി. ജ്യോതിഷ് , സംഘടനാ സെക്രട്ടറി ഷിബു, ഭഗിനിപ്രമുഖ്മാരായ മിനി അജി, ജയസുധ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.