കളഞ്ഞുകിട്ടിയ ബാഗ് തിരികെ നല്‍കി യുവാവ് മാതൃകയായി

Monday 31 August 2015 9:08 pm IST

അമ്പലപ്പുഴ: കളഞ്ഞുകിട്ടിയ പണവും സ്വര്‍ണവുമടങ്ങിയ ബാഗ് തിരികെ നല്‍കി യുവാവ് മാതൃകയായി. തോട്ടപ്പള്ളി തണ്ടാശേരി സോനാ നിലയത്തില്‍ വേണുലാല്‍ ആണ് യഥാര്‍ത്ഥ ഉടമയ്ക്ക് ബാഗ് തിരികെ നല്‍കിയത്. രണ്ടുദിവസം മുമ്പ് അമ്പലപ്പുഴ കച്ചേരിമുക്കിന് കിഴക്കു ഭാഗത്ത് ലക്ഷ്ണാ വാച്ചുഹൗസിന് മുന്നില്‍ വച്ചാണ് വേണുലാലിന് ബാഗ് ലഭിച്ചത്. പരിശോധിച്ചപ്പോള്‍ ഇതില്‍ പതിനായിരം രൂപയും ഒരു പവന്‍ തൂക്കം വരുന്ന മാലയും സ്വര്‍ണം പണയം വച്ച രസീതും മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് വേണുലാല്‍ പണം വച്ച രസീതുപ്രകാരം അമ്പലപ്പുഴ പടിഞ്ഞാറേ നടയിലുള്ള പണമിടപാടു സ്ഥാപനത്തിലെത്തി ബാഗിന്റെ ഉടമയുടെ മേല്‍വിലാസം ശേഖരിക്കുകയും ഉടമ ആമയിട തെക്കേ കല്യാണപറമ്പില്‍ സിന്ധുവിനെ വിവരം അറിയിക്കുകയുമായിരുന്നു. സിന്ധു സ്ഥലത്തെത്തുകയും വേണുലാല്‍ ബാഗും സ്വര്‍ണവും തിരികെ നല്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.