ഹരിപ്പാട്: കരുവാറ്റ ലീഡിംഗ് ചാനലില്‍ നടന്ന കരുവാറ്റ ജലോത്സവത്തില്‍ ചെറുമനശ്ശേരില്‍ കെ. രാജന് ക്യാപ്റ്റനായിട്ടുള്ള മഹാദേവികാട് കാട്ടില്‍തെക്കതില്‍ ചുണ്ടന് ട്രോഫി നേടി. പ്രണവം ശ്രീകുമാര്‍ ക്യാപ്റ്റനായ ആനാരി പുത്തന്ചുണ്ടന് രണ്ടാം സ്ഥാനവും, റജി ക്യാപ്റ്റനായ ശ്രീഗണേശന് ചുണ്ടന് മൂന്നും, സുരേന്ദ്രന് വാഴാങ്കേരി ക്യാപ്റ്റനായ ശ്രീവിനായകന്‍ നാലാം സ്ഥാനവും കരസ്ഥമാക്കി.
ചുണ്ടന് വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ വെള്ളംകുളങ്ങര ചുണ്ടന്, ആയാപറമ്പ് പാണ്ടി, കരുവാറ്റ പുത്തന്ചുണ്ടന്, ചെറുതന ചുണ്ടന് ഒന്നു മുതല്‍ നാലുവരെയുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സെക്കന്റ് ലൂസേഴ്സില്‍ പായിപ്പാട്, ആയാപറമ്പ് വലിയദിവാന്‍ജി, ശ്രീകാര്ത്തികേയന് ചുണ്ടന്‍വള്ളങ്ങള്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
തെക്കനോടി വള്ളങ്ങളുടെ മത്സരത്തില്‍ കാട്ടില്‍ തെക്കതില്‍ ഒന്നാം സ്ഥാനവും കമ്പനി വള്ളം, സാരഥി രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജലോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഏ.കെ.രാജന്, അനില്‍. ബി. കളത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ആര്.കെ. കുറുപ്പ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഹരിദാസ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: