കോട്ടയം: ബാലഗോകുലം ബാലസംസ്കാര കേന്ദ്രത്തിന്റെ ഈ വര്‍ഷത്തെ ജന്മാഷ്ടമി പുരസ്കാരം മലയാളത്തിന്റെ ആര്‍ഷകവി പ്രൊഫ. വി. മധുസൂദനന് നായര്‍ക്ക് സമര്‍പ്പിച്ചു. കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടന്ന പ്രൗഢമായ സദസ്സിനെ സാക്ഷി നിര്‍ത്തി പ്രശസ്ത സാഹിത്യകാരന് പ്രൊഫ. എം.കെ. സാനുമാസ്റ്റര്‍ പുരസ്കാര സമര്‍പ്പണം നടത്തി.
ജന്മാഷ്ടമി പുരസ്കാര കീര്‍ത്തി മുദ്ര ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണനും പ്രശസ്തി പത്രം ബാലസംസ്കാര കേന്ദ്രം ചെയര്മാന് ആമേട വാസുദേവന്‍ നമ്പൂതിരിയും പ്രൊഫ. വി. മധുസൂദനന് നായര്‍ക്ക് നല്കി. പുരസ്കാര സമര്‍പ്പണ സമ്മേളനം കേന്ദ്ര സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി ഡോ. മഹേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്തു.
ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സമിതിയംഗം ആര്. സഞ്ജയന് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ സ്വാഗതസംഘം അദ്ധ്യക്ഷയും സംസ്ഥാന വനിതാ കമ്മീഷന് അംഗവുമായ ഡോ. ജെ. പ്രമീളാ ദേവി അദ്ധ്യക്ഷത വഹിച്ചു.
തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ എസ്. രമേശന് നായര്‍, ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി. ബാബുരാജ്, ബാലസംസ്കാര കേന്ദ്രം വൈസ് ചെയര്മാന് എസ്. ജയകൃഷ്ണന്, ബാലഗോകുലം സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് സന്നിഹിതനായിരുന്നു.
പുരസ്കാര സ്വീകര്‍ത്താവ് പ്രൊഫ. വി. മധുസൂദനന് നായര്‍ മറുപടി പ്രസംഗം നടത്തി. അനഘ ജെ. കോലത്ത് മധുസൂദനന് നായരുടെ കവിത ആലപിച്ചു. കലാപീഠം ഉണ്ണി തോട്ടകത്തിന്റെ സോപാന സംഗീതവും കൃഷ്ണേന്ദു എസിന്റെ ഗോകുല പ്രാര്‍ത്ഥനയും ചടങ്ങിനെ പ്രാര്‍ത്ഥനാ സുരഭിലമാക്കി. രാത്രി നീലമന സിസ്റ്റേഴ്സിന്റെ കൃഷ്ണദര്‍ശനം സംഗീത നൃത്തശില്പവും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: